യു​വാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 20 September 2022

യു​വാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽകോ​വ​ളം : പൂ​ങ്കു​ളം ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​പൂ​ങ്കു​ളം വ​ലി​യ​വി​ള വീ​ട്ടി​ൽ ര​വി​യു​ടെ​യും ശോ​ഭ​ന​യു​ടെ​യും മ​ക​ൻ ആ​ർ.​സ​തീ​ഷി(37) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​


ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ നി​ന്ന് പോ​യ സ​തീ​ഷി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ബൈ​ക്ക് ക്ഷേ​ത്ര​ക്കു​ള​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, സ്ഥ​ല​ത്തെ​ത്തി​യ വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ഇ​റ​ങ്ങി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

Read Also : മുഖകാന്തി വർദ്ധിപ്പിക്കാൻ ഒലിവ് ഓയിൽ ഇങ്ങനെ ഉപയോഗിക്കാം

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നും സ​തീ​ഷ് ഞാ​യ​റാ​ഴ്ച രാ​ത്രി 9.30 ഓ​ടെ ക്ഷേ​ത്ര​ക്കു​ള​ത്തി​ന് സ​മീ​പം ബൈ​ക്കി​ലെ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി തി​രു​വ​ല്ലം പൊലീ​സ് പ​റ​ഞ്ഞു. വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​ര​നാ​ണ്.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വി​ട്ടു ന​ൽ​കി​യ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.​ ഭാ​ര്യ ശാ​ലി​നി. ഒ​രു വ​യ​സു​കാ​രി ല​യ ഏ​ക​മ​ക​ളാ​ണ്.​ സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ എ​ട്ടി​ന്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog