ഡി ടി പി സി ഓണം വാരാഘോഷം ഇന്ന് മുതൽ 12 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 6 September 2022

ഡി ടി പി സി ഓണം വാരാഘോഷം ഇന്ന് മുതൽ 12 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ

ഡി ടി പി സി ഓണം വാരാഘോഷം ഇന്ന് മുതൽ 12 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ


വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടത്തുന്ന ഓണം വാരാഘോഷം സെപ്റ്റംബർ ആറ് മുതൽ 12 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കും. ആറിന് വൈകീട്ട് ആറ് മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

ആറിന് വൈകീട്ട് 4.30ന് തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂൾ ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ സ്‌ക്വയറിൽ ഫ്ളാഷ് മോബ് നടക്കും. അഞ്ച് മണിക്ക് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ തൊക്കിലങ്ങാടി മഹിളാ ശിക്ഷൺ കേന്ദ്രം അവതരിപ്പിക്കുന്ന നാടൻപാട്ട്, 5.40ന് മഹിളാ ശിക്ഷൺ കേന്ദ്രം വിമൺ ആൻഡ് ചിൽഡ്രൻ ഹോം ശിവപുരം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് അഭ്യാസം, 6.45ന് ഡ്രീം സ്റ്റേജ് കണ്ണൂർ അവതരിപ്പിക്കുന്ന സംഗീത ശിൽപം, ഏഴ് മണിക്ക് കണ്ണൂർ ഷെരിഫ്, ഫസീല ബാനു, റമീസ്, റിയാന തുടങ്ങിയവർ നയിക്കുന്ന സംഗീത സന്ധ്യ എന്നിവ അരങ്ങേറും. ഉദ്ഘാടന ദിവസം പ്രശസ്ത സിനിമ താരം രമേശ് പിഷാരടിയും പങ്കെടുക്കും.

ഏഴിന് വിദ്യാർഥികൾക്കായി കണ്ണൂരിൽ ചിത്രരചന മത്സരം നടക്കും. ഏഴിന് വൈകീട്ട് അഞ്ചിന് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ പേരാവൂർ മണത്തണ കുണ്ടയൻ കാവ് ടീം അവതരിപ്പിക്കുന്ന തുടിതാളം, കുഴൽ ഊത്ത്, കൊക്കമാന്തി കളി, പണിയ ഗോത്ര ഭാഷയിലെ നാടൻപാട്ട്, 5.45ന് സംഗീത സംവിധായകനും ഗായകനുമായ എ എം ദിലീപ് കുമാർ അവതരിപ്പിക്കുന്ന ഗാനമഞ്ജരി, 7.15ന് അപർണ ശർമ അവതരിപ്പിക്കുന്ന ഭരതനാട്യം, 7.35ന് എസ് കെ ഷിബിന്റെ നൃത്തനൃത്യം, 7.50ന് ഭാരത് ഭവന്റേയും സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ കാശ്മീർ, ഹരിയാന, മണിപ്പൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങൾ അവതരിപ്പിക്കുന്ന ഇന്ത്യൻ വസന്തോത്സവം, 9.15ന് ദിൽനയും സംഘവും അവതരിപ്പിക്കുന്ന രാഗധ്വനി എന്നിവ അരങ്ങേറും.എട്ടിന് വൈകീട്ട് അഞ്ചിന് ജ്വാല തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന വില്ലടിച്ചാൻ പാട്ട്, 5.45ന് കെ സപര്യ രാജിന്റെ ഓട്ടൻതുള്ളൽ. 6.15ന് ലിതേഷ് കോളയാടിന്റെ ജഗ്ളിങ് റ്റു ഫേസ് ഡാൻസ്, മാജിക്കൽ ഡാൻസ് ആന്റ് കോമഡി സ്‌കിറ്റ്, 7.15ന് തീർത്ഥയും ദൃശ്യയും ചേർന്ന് ആവതരിപ്പിക്കുന്ന ‘നായിക’ ഡാൻസ് ഡ്രാമ, എട്ടിന് റൂഹ് രംഗ ബാന്റിന്റെ ഗസൽ സന്ധ്യ, ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്ക് മഹാദേവഗ്രാമം കോൽക്കളി സംഘത്തിന്റെ ചരടുകുത്തി കോൽക്കളി, 5.40ന് ഷൈജ ബിനീഷിന്റെ മോഹിനിയാട്ടം, 6.15ന് ഹരിത തമ്പാന്റെ ഭരതനാട്യം, 6.45ന് സീരിയൽ സിനിമ താരം ഐശ്വര്യ രാജീവ് നയിക്കുന്ന ക്ലാസിക്കൽ ഡാൻസ്, 7.30ന് സിനിമ താരം ഹരീഷ് കണാരൻ ആന്റ് ടീം അവതരിപ്പിക്കുന്ന കോമഡി ഷോ, 8.30ന് ആൽവിൻ റോഷൻ അവതരിപ്പിക്കുന്ന മാജിക് ഷോ, 9.15ന് ഭരത് കലാക്ഷേത്രം അവതരിപ്പിക്കുന്ന ഭരതനാട്യം ആൻഡ് ഫോക്ക് ഡാൻസ് എന്നിവ അരങ്ങേറും.

10ന് വൈകീട്ട് അഞ്ചിന് ടി ഗോവിന്ദൻ സെന്റർ പയ്യന്നൂർ അവതരിപ്പിക്കുന്ന പൂരക്കളി, 5.45ന് നന്ദന അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 5.55ന് ഉമ മഹേശ്വര തിരുവാതിര സംഘത്തിന്റെ തിരുവാതിരക്കളി, 6.5ന് കെ അംഗിതയുടെ മോഹിനിയാട്ടം, 6.25ന് കൃഷ്‌ണേന്ദുവിന്റെ ഭരതനാട്യം, 6.55ന് സീത ശശിധരന്റെ നൃത്തനൃത്ത്യങ്ങൾ, 7.55ന് കരിന്തലക്കൂട്ടം തൃശൂർ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരത്തോടു കൂടിയ നാടൻപാട്ടുകൾ, 11ന് വൈകീട്ട് 4.30ന് വാഗ്ഭടാനന്ദ വനിതാ കോൽക്കളി സംഘത്തിന്റെ വനിതാ കോൽക്കളി, 5.15ന് കലാഗ്രഹം കണ്ണൂരിന്റെ സംഗീത നൃത്ത സംഗമം, ആറ് മണിക്ക് ഋതുനന്ദയുടെ കുച്ചുപ്പുടി/മോഹിനിയാട്ടം, 6. 15ന് നൈനിക ദീപക്ക് ആന്റ് അമയ ദിനേശ് അവതരിപ്പിക്കുന്ന ഭരതനാട്യം, 6.25ന് ദീപേഷും സംഘവും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങൾ കോർത്തിണക്കികൊണ്ടുള്ള ശ്രാവണിക, 7.40ന് മലബാർ മാജിക് സർക്കിൾ രാജേഷ് ചന്ദ്രയുടെ മാജിക് ഷോ, 8.30ന് സിനിമാതാരം രചനാ നാരായൺ കുട്ടിയും സംഘവും നയിക്കുന്ന ഡാൻസ് നൈറ്റ്, 12ന് അഞ്ച് മണിക്ക് വടക്കൻസ് മയ്യിൽ അവതരിപ്പിക്കുന്ന നാടൻ പാട്ട് ആന്റ് ഫോക്ക് മെഗാ ഷോ, 6.30ന് ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ നയിക്കുന്ന മലയാള സംഗീതിക പരമ്പരാഗത കേരളീയ ഗാന രൂപങ്ങളിലൂടെ ഒരു സംഗീത യാത്ര, 7.30ന് മട്ടന്നൂർ ശിവദാസും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, 8.30ന് പിന്നണി ഗായകൻ ജോബി ജോണും ഷഹജയും (പതിനാലാം രാവ് ഫെയിം) നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവയും അരങ്ങേറും. പരിപാടിയുടെ ഭാഗമായി സാന്ത്വനം പൂതപ്പാറ, അഴീക്കോട് ചാൽ വൃദ്ധ സദനം, കുത്തുപറമ്പ് ശാന്തി നികേതൻ എന്നിവിടങ്ങളിൽ ഓണസദ്യ നൽകും.

ഉദ്ഘാടന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, എം പിമാരായ കെ സുധാകരൻ, അഡ്വ. പി സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളാകും. എം എൽ എമാരായ കെ വി സുമേഷ്, ടി ഐ മധുസൂദനൻ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog