ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ ബൈക്ക് സഹിതം 10.1745 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടു യുവാക്കൾക്ക് എതിരെ NDPS കേസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 7 September 2022

ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ ബൈക്ക് സഹിതം 10.1745 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടു യുവാക്കൾക്ക് എതിരെ NDPS കേസ്

ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ ബൈക്ക് സഹിതം 10.1745 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടു യുവാക്കൾക്ക് എതിരെ NDPS കേസ്


ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിൽ കണ്ണൂർ എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യതും പാർട്ടിയും കണ്ണൂർ ഭാഗത്തു നിന്നും യമഹ ഫാഷിനോ ബൈക്കിൽ കടത്തുകയായിരുന്ന 10.1745 ഗ്രാം ബ്രൗൺ ഷുഗറുമായി കണ്ണൂർ സിറ്റി സ്വദേശികളയാ ഫർഹാൻ. കെ. പി (32/22), മഷ് ഹൂക്ക് എൻ (27/22) എന്നിവരെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ ടൌൺ ഭാഗങ്ങളിലും പരിസരങ്ങളിലും ബ്രൗൺ ഷുഗർ വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിൽ പെട്ടവട്ടവരാണ് അറസ്റ്റിലായ ഫർഹാനും മശ് ഹൂക്കും. കുറച്ചു കാലങ്ങളായി എക്സൈസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ആവിശ്യക്കാർ എന്ന മട്ടിൽ സമീപിച്ച എക്സൈസ് സംഘം സാഹസികമായാണ് ഇവരെ കീഴ്പ്പെടുത്തിയത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെകടർ മാത്യു. കെ. ഡി, പ്രിവന്റ്റീവ് ഓഫീസർമാരായ സന്തോഷ്‌ എം കെ, പ്രവീൺ എൻ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി, സജിത്ത് എം , റോഷി കെപി,അനീഷ് ടി, നിഖിൽ പി , വനിത സിവിൽ എക്സൈസ് ഓഫീസർ നിത്യ സി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കണ്ണൂർ JFCM 1 കോടതിയിൽ ഹാജരാക്കും.

ഓണം സ്പെഷ്യൽ ഡ്രൈവ് ആയതിനാൽ എക്സൈസ് ശക്തമായ പരിശോധനയാണ് കണ്ണൂർ നഗരത്തിൽ നടന്നു വരുന്നത്. കണ്ണൂർ റെയിൽവേ പോലീസുമായി(RPF) നടന്ന പരിശോധനയിൽ 4.5 ഗ്രാം മയക്കു മരുന്ന് ഗുളികകളിൽ പെട്ട നൈട്രോസെപാമുമായി വടകര സ്വദേശിയെ അറസ്റ്റ് ചെയ്തു കേസെടുത്തിരുന്നു. കൂടാതെ 40.500ലിറ്റർ ഗോവ/മാഹി മദ്യവും പിടിച്ചെടുത്തു കേസ് എടുത്തിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog