മയ്യിൽ
ബാലസംഘം ചെറുപഴശ്ശി വില്ലേജ് നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. കുട്ടികൾക്കുള്ള ബാഡ്ജ് വിതരണത്തിന്റെ ഉദ്‌ഘാടനം സി കെ ശേഖരൻ മാസ്റ്റർ പുരസ്‌കാര ജേതാവ് കെ പി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ഏരിയ ജോ. സെക്രട്ടറി നന്ദകിഷോർ, ഏരിയ ജോ. കൺവീനർ കെ മനോജ് എന്നിവർ സംസാരിച്ചു. വില്ലേജിലെ മുഴുവൻ സ്‌കൂളുകളിലും ആഗസ്ത് എട്ടിന് കുട്ടികൾ ബാഡ്ജ് ധരിച്ച് എത്തും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു