കണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 31 August 2022

കണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
കണ്ണൂർ: തമിഴ്‌നാട് സ്വദേശിനിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.’
കാഞ്ഞങ്ങാട് സ്വദേശി വിജേഷ് (28), തമിഴ്‌നാട് സ്വദേശി മലർ (26), കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് മലർ. ഓഗസ്റ്റ് 23നാണ് യുവതി കണ്ണൂരിലെത്തിയത്. മലരിന്റെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാത്രി താമസം മാറുകയാണെന്ന് പറഞ്ഞ് മലർ യുവതിയെ മറ്റൊരു വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെവച്ച് ജ്യൂസിൽ മയക്കുമരുന്ന് നൽകി വിജേഷും തമിഴ്‌നാട് സ്വദേശിയായ മറ്റൊരാളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog