തക്കാളി വില കിലോ മൂന്ന് രൂപയിലെത്തി. നഷ്ടകച്ചവടവുമായി കർഷകർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 3 August 2022

തക്കാളി വില കിലോ മൂന്ന് രൂപയിലെത്തി. നഷ്ടകച്ചവടവുമായി കർഷകർ

തക്കാളി വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് വില മൂന്ന് രൂപയിലെത്തിയതോടെ കർഷകർക്ക് കനത്ത നഷ്ടം. വിളവെടുത്താൽ പിന്നെയും നഷ്ടം കൂടുമെന്നതിനാൽ കർഷകർ വിളവെടുക്കുുന്നില്ല. കേരള കർണാടക അതിർത്തിയിൽ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ തക്കാളി നശിക്കുകയാണ്.
സഞ്ചാരികൾക്ക് വേണമെങ്കിൽ തക്കാളി പറിക്കാം. ആരും തടയില്ല. പറിച്ചുകൊണ്ടുപോകാനാണ് കർഷകർ തന്നെ പറയുന്നത്. ‘ഒരു മാസം മുൻപ് കിലോയ്ക്ക് 70 രൂപയും 80 രൂപയും വരെ കിട്ടിയിരുന്നതാണ്. ഇപ്പോൾ കിട്ടുന്നത് രണ്ട് രൂപയും മൂന്നു രൂപയുമാണ്. കൃഷി ചെയ്ത വകയിൽ തന്നെ വലിയ നഷ്ടമാണ്. വിളവെടുപ്പ് നടത്തിയാൽ കൂലി നൽകി നഷ്ടം ഇനിയും കൂടും’ കർഷകനായ മാതപ്പ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog