പേരാവൂർ : ബോയ്സ് ടൗൺ മുതൽ മാനന്തവാടി വരെ 50 ലക്ഷം മുടക്കി മഴയ്ക്ക് മുൻപ് അടച്ച റോഡിൽ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടത് അറ്റകുറ്റപണിയിലെ പോരായ്മയാണെന്നും കരാറുകാരനിൽ നിന്ന് തുക ഈടാക്കി പ്രത്യക്ഷപ്പെട്ട കുഴികൾ ഉടൻ അടക്കണമെന്നും എസ്.ഡി.പിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പാതയിലുള്ള കുഴികളിൽ നിലവിൽ മഴ പെയ്ത് വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണുള്ളത്. ഇരുചക്ര യാത്രക്കാരും മറ്റു വാഹനയാത്രക്കാരും കുഴികളിൽ വീഴുകയും അപകടത്തിന് കാരണമാവുകയും ചെയ്യുന്നതും പതിവ് കാഴ്ചയുമാണ്. ഇക്കാര്യങ്ങൾ മുൻനിർത്തി കുഴികൾ ഉടൻ നികത്താനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
ബോയ്സ് ടൗൺ-മാനന്തവാടി റോഡിലെ കുഴികൾ കരാറുകാരനിൽ നിന്ന് തുക ഈടാക്കി ഉടൻ നികത്തണം: എസ്.ഡി.പി.ഐ
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു