ഇരിക്കൂറില്‍ കഞ്ചാവുമായി ചെങ്കല്‍ ക്വാറി തൊഴിലാളി അറസ്റ്റില്‍. പെരുവളത്ത്പറമ്പ് കുട്ടാവില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന
അമര്‍ (33) നെയാണ് ഇരിക്കൂര്‍ എസ്‌ഐ എം.വി. ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്. 12 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്ന് രാവിലെ പെരുവളത്ത് പറമ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ചെങ്കല്‍ ക്വാറികളിലും നിര്‍മാണ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് ഇയാള്‍ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ക്ക് കഞ്ചാവ് നല്‍കുന്ന ഏജന്റിനായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു