തളിപ്പറമ്പ് ഞാറ്റു വയൽ കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. ഞാറ്റുവയലിലെ അമാനത്ത് മുക്രീരകത്ത് പറമ്പില്‍ ശിഹാബിന്റെയും എ.എം.മൈമൂനയുടെയും മകന്‍ അഞ്ചുവയസുകാരന്‍ ഫര്‍ഹാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് കുട്ടിയെ കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
അഞ്ചരയോടെയാണ് ഉമ്മ മൈമൂന കുട്ടിയെ കാണാത്തതിനാല്‍ അന്വേഷിച്ചുതുടങ്ങിയത്. കുളത്തിന്റെ കരയിലെത്തി അന്വേഷിച്ചപ്പോള്‍ ഒരു ചെരിപ്പ് മാത്രം കരയില്‍ കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി നോക്കിയപ്പോഴാണ് മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഞാറ്റുവയല്‍ റഹ്മത്ത് നേഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഫാത്തിമ, ഫര്‍സീന്‍.
ഞാറ്റുവയലിലെ പറമ്പിൽ ശിഹാബിന്റെ മകൻ ഫർഹാൻ ആണ് മരിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു