വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 24 August 2022

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മഞ്ഞ അലർട്ട്
 
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് 24 ബുധനാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
 
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
 
ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മാറി താമസിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി സൂക്ഷിക്കണം. അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിലും താമസിക്കുന്നവർ വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കാൻ തയ്യാറാകണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങൾ വെട്ടി ഒതുക്കുകയും വേണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. മഴ തുടരുന്നതിനാൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.
 
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
 
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലോ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലോ കർണ്ണാടക തീരം, അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലോ ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലോ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടഎ. ഈ തീരങ്ങളിൽ ആഗസ്റ്റ് 24ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബോണസ് തർക്കം ഒത്തുതീർന്നു
 
ജില്ലയിലെ പവർലൂം മേഖലയിൽ ജോലി ചെയ്യുന്ന ഒന്നാം കാറ്റഗറി തൊഴിലാളികൾക്ക് 2021-22 വർഷത്തെ ബോണസായി 18 ശതമാനവും രണ്ടാം കാറ്റഗറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 15 ശതമാനവും ബോണസ് വിതരണം ചെയ്യാൻ ജില്ലാ ലേബർ ഓഫീസർ എം മനോജിന്റെ സാന്നിദ്ധ്യത്തിൽ നടന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിൽ ധാരണയായി. സെപ്റ്റംബർ മൂന്നിനകം ബോണസ് വിതരണം ചെയ്യും.
 
ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
 
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച് എസ് എ (സോഷ്യൽ സയൻസ്, മലയാളം മീഡിയം, എൻ സി എ-ഹിന്ദു നാടാർ, 448/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പി എസ് സി നടത്തിയ എഴുത്ത് പരീക്ഷയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
 
പഠനമുറി നിർമ്മിക്കുന്നതിന് ധനസഹായം
 
കണ്ണൂർ, പാനൂർ, തലശ്ശേരി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭ, കോർപറേഷൻ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് പഠനമുറി നിർമാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സർക്കാർ/എയ്ഡഡ്/സ്‌പെഷ്യൽ കേന്ദ്രീയ വിദ്യാലയ/ടെക്‌നിക്കൽ സ്‌കൂൾ വിദ്യാർഥികളായിരിക്കണം. കുടുംബ വാർഷിക വരുമാനപരിധി ഒരു ലക്ഷം രൂപ. നിലവിൽ താമസിക്കുന്ന വീടിന്റെ ആകെ വിസ്തീർണം 800 ചതുരശ്ര അടിയിൽ കൂടരുത്, ധനസഹായം വിനിയോഗിച്ച് കോൺക്രീറ്റ് മേൽക്കൂര, രണ്ട് ജനലുകൾ, ഒരു വാതിൽ, ടൈൽ പാകിയ മുറി എന്നിവയോടു കൂടിയ വൈദ്യുതീകരിക്കപ്പെട്ട പഠന മുറി നിർമിക്കണം. താൽപര്യമുള്ളവർ ജാതി, വരുമാനം, സ്‌കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റ്, വീടിന്റെ തറ വിസ്തീർണം, വീടിന്റെ ഉടമസ്ഥത, മറ്റ് ഏജൻസികളിൽ നിന്ന് ഇതേ ആവശ്യത്തിന് മുൻപ് ധനസഹായം ലഭിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ആഗസ്റ്റ് 26നകം പാനൂർ ബ്ലോക്ക്പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കണ്ണൂർ ബ്ലോക്കിലെ അപേക്ഷ ആഗസ്റ്റ് 24നകം കണ്ണൂർ ബ്ലോക്ക്പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കല്യാശ്ശേരി ബ്ലോക്കിലെ അപേക്ഷ ആഗസ്റ്റ് 25നകം കല്ല്യാശ്ശേരി ബ്ലോക്ക്പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കണ്ണൂർ കോർപറേഷനിലെ അപേക്ഷ കോർപ്പറേഷൻ പട്ടിക ജാതി വികസന ഓഫീസിൽ ആഗസ്റ്റ് 31നകം സമർപ്പിക്കണം.

സാഹിത്യക്യാമ്പ് സ്വാഗതസംഘം രൂപീകരണം 25ന്
 
സംസ്ഥാന ശിശിക്ഷേമ സമിതി സെപ്റ്റംബർ 10, 11 തീയതികളിൽ പിണറായി ബാലഭവനിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യ ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ആഗസ്റ്റ് 25ന് വൈകിട്ട് അഞ്ച് മണിക്ക് പിണറായി കൺവെൻഷൻ സെന്ററിൽ ചേരും. കഴിഞ്ഞ ശിശുദിനത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരത്തിൽ എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെയും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെയും പങ്കെടുപ്പിച്ചാണ് സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നത്.
 
റാങ്ക് പട്ടിക റദ്ദായി
 
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്, മലയാളം മാധ്യമം, തസ്തിക മാറ്റം – 365/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂൺ 23ന് പ്രസിദ്ധീകരിച്ച 313/2022/എസ് എസ് വി നമ്പർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമന ശിപാർശ നൽകിയതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
 
അധ്യാപക ഒഴിവ്: ഇന്റർവ്യൂ 25ന്
 
കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സീനിയർ സോഷ്യോളജി, ജൂനിയർ ഇംഗ്ലീഷ്, ജൂനിയർ ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 25ന് ഉച്ചക്ക് 2.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
 
സീറ്റൊഴിവ്
 
ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ്, ബി എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി എസ്‌സി ഇലക്ട്രോണിക്സ്, ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.
ഫോൺ : 8547005048,7012798048
 
ഐ എച്ച് ആർ ഡിയുടെ കീഴിൽ ചീമേനി പള്ളിപാറയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം എസ്‌സി കമ്പ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ് എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. ഫോൺ: 9447596129.
 
 
ഓംബുഡ്സ്മാൻ സിറ്റിങ്
 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ല എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ കണ്ണൂർ ബ്ലോക്ക് ഓഫീസിൽ ആഗസ്റ്റ് 30 ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെ സിറ്റിങ് നടത്തുന്നു.
 
സാക്ഷരതാ സമിതി യോഗം
 
 ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലയിലെ ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതിന് ജില്ലാ സാക്ഷരതാ സമിതിയുടെ യോഗം ആഗസ്റ്റ് 25 ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേരും.
 
സ്പോട്ട് അഡ്മിഷൻ
 
കാസർകോട് പോളിടെക്നിക്ക് കോളേജുകളിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഐ.ടി.ഐ/ കെ ജി സി ഇ പ്ലസ് ടു/ വി എച്ച് എസ് ഇ യോഗ്യതയുള്ളവർക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 25, 26, 27 തീയ്യതികളിൽ നടക്കും. കാസർകോട് ഗവ. പോളിടെക്നിക്കിൽ 25നും, കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിൽ 26നും, തൃക്കരിപ്പൂർ പോളിടെക്നിക്കിൽ 27നും ഹാജരാവണം. താൽപ്പര്യമുള്ളവർ അതാത് ദിവസം രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ നേരിട്ട് ഹാജരാവണം. കൂടുതൽ വിവരങ്ങൾ www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9495373926, 9497606964, 9946457866
 
അപേക്ഷ ക്ഷണിച്ചു
 
കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ അക്കൗണ്ടിംഗ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, പി ജി. താൽപ്പര്യമുള്ളവർ തളിപ്പറമ്പ് നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ : 9072592458, 0460 2205474
 
ലേലം
 
കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക ഈടാക്കുന്നതിന് കൊട്ടിയൂർ അംശം ദേശത്തെ പ്രൊ.സ 2648 ലെ 0.0202 ഹെക്ടർ സ്ഥലവും അതിലുള്ള സകലതും ആഗസ്റ്റ് 30 രാവിലെ 11 30 ന് കൊട്ടിയൂർ വില്ലേജ് ഓഫീസിൽ ലേലം നടത്തും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസ്, കൊട്ടിയൂർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
 
കണ്ണൂർ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ സാധനസാമഗ്രികൾ സപ്തംബർ 13ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ: 0497 2835183.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog