പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾ മന്ത്രി വീണ ജോർജിന് നിവേദനം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

താലൂക്ക് ആശുപത്രി വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ അടിയന്തിരമായി  ഇടപെടണമെന്നാവശ്യപ്പെട്ട്   ആരോഗ്യ – വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിന് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾ നിവേദനം നൽകി.ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ രഗിലാഷ്, പ്രസിഡണ്ട് എം എസ് അമൽ എന്നിവർ മന്ത്രിയെ ഓഫീസിൽ സന്ദർശിച്ചാണ് നിവേദനം നൽകിയത്.പേരാവൂർ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് എൽ.ഡി.എഫ് സർക്കാർ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പേരാവൂർ താലൂക്കാശുപത്രിയിൽ നടപ്പിലാക്കിയിട്ടുളളത്. മുൻപില്ലാത്ത വിധത്തിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായിട്ടുണ്ട്. വർക്കിംഗ്‌ അറേഞ്ച്മെന്റ്ന്റെ ഭാഗമായി താത്കാലികമായി അനസ്തീഷ്യ വിഭാഗം ഡോക്ടറെ ലഭ്യമാക്കിയിട്ടുള്ളതായിരുന്നു. അനസ്തീഷ്യ ഡോക്ടറുടെ ആഭാവം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ ദ്രുതഗതിയിലാക്കാൻ നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha