ധർമ്മശാല സ്വദേശിയായ പട്ടാളക്കാരൻ അസാമിൽ മരണപെട്ടു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 6 August 2022

ധർമ്മശാല സ്വദേശിയായ പട്ടാളക്കാരൻ അസാമിൽ മരണപെട്ടു.

കുളിമുറിയിൽ തലയിടിച്ച് വീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അസം റൈഫിൾസ് സുബേദാർ പി. വി.ഉല്ലാസ് (48) മരണപ്പെട്ടു. ഷില്ലോങ് സൈനിക ആസ്പത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. ദീർഘകാലമായി അസം റൈഫിൾസിൽ സേവനം നടത്തുന്ന ഉല്ലാസ് കഴിഞ്ഞ ഏപ്രിലിൽ അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു. ധർമശാല “നിഫ്റ്റി’ന് സമീപത്തെ ഏരുമ്മൽ അപ്പ നായരുടെയും പുത്തൻവീട്ടിൽ പുഷ്പവല്ലിയുടെയും മകനാണ്. ഭാര്യ: സിമി ഉല്ലാസ്. മകൾ: ലക്ഷ്മി നന്ദ (ബിരുദ വിദ്യാർഥിനി, പയ്യന്നൂർ കോളേജ്) സഹോദരങ്ങൾ: റീത്ത സുരേശൻ (അലവിൽ), ഉമേഷ് (കുവൈത്ത്). ഭൗതികശരീരം ശ നിയാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവള ത്തിലെത്തിക്കും. തുടർന്ന് സൈനികരു ടെ അകമ്പടിയോടെ കടമ്പേരിയിലെ വീട്ടിലെതിക്കും. പൂർണ സൈനിനിക ബഹുമതികളോടെ വൈകീട്ട് അഞ്ചിന് കടമ്പേരി പൊതുശ്മശാനത്തിൽ സംസ്കരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog