തലശ്ശേരിയിൽ യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 August 2022

തലശ്ശേരിയിൽ യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു.തലശേരി :തകർന്ന റോഡുകളിലെ കുണ്ടും കുഴിയും നികത്തി റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തകർന്ന് തരിപ്പണമായ മിഷൻ ഹോസ്പിറ്റൽ റോഡ് പരിസരത്ത് വാഴ നട്ട് പ്രതിഷേധിച്ചു.

മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി തസ്ലീം ചേറ്റംക്കുന്ന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് തലായി ജനറൽ സെക്രട്ടറി തഫ് ലീം മാണിയാട്ട്, സാദിഖ് പി.കെ, ഷഹബാസ് കായ്യത്ത്, അഫ്സൽ കുന്നോത്ത്,മഹറൂഫ് ആലഞ്ചേരി, ഉമ്മർ എ.വി ഷാജഹാൻ എസ് കെ, ഷഹ്സീൻ പിലാക്കുൽ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog