തൊടുപുഴ: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി ബാലാജി (34) ആണ് മരിച്ചത്.ലോറി ജീവനക്കാരനായ ബാലാജി പെറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെ അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മരിച്ചത്.
കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിക്കുന്ന ലോറിയിലെ ജീവനക്കാരനായിരുന്നു ബാലാജി. പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‍ മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു