സ്വർണ്ണക്കടത്ത് ക്വട്ടേഷൻ: തലശ്ശേരിയിൽ പിടിയിലായവരിൽ ഇരട്ടക്കൊലക്കേസ് പ്രതിയും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 August 2022

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ: തലശ്ശേരിയിൽ പിടിയിലായവരിൽ ഇരട്ടക്കൊലക്കേസ് പ്രതിയും


കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്ന സംശയത്തിൽ തലശ്ശേരി ലോഡ്ജിൽ നിന്നും പൊലീസ് പിടിയിലായ 14 പേരിൽ ഇരട്ടക്കൊലക്കേസ് പ്രതിയും. രണ്ട് ബിജെപി പ്രവർത്തകരെ കൊന്ന കേസിലെ പ്രതി പിപി ഫൈസലാണ് പിടിയിലായത്. ഇതിൽ ഒരു കേസിൽ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന കൊടി സുനി രണ്ടാം പ്രതിയാണെന്നാണ് കണ്ടെത്തൽ. തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളും സംഘത്തിലുണ്ട്.

ടിപി കേസിൽ പരോളിൽ കഴിയുന്നവർ ഈ സംഭവത്തിലും ഉൾപെട്ടിട്ടുണ്ടെന്നാണ് സൂചന.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഹഫ്സൽ എന്നയാളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസും പൊലീസ് സംഘവും തലശ്ശേരിയിലെ ലോഡ്ജിൽ പരിശോധന നടത്തിയത്. ഹഫ്സൽ സ്വർണ്ണക്കടത്ത് കാരിയറാണെന്നാണ് വിവരം. ഇയാൾക്കൊപ്പം ഹോട്ടൽ മുറിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഈ സംഘത്തിലാണ് കൊലക്കേസ് പ്രതിയുമുണ്ടായിരുന്നത്. ഹഫ്സൽ വിദേശത്ത് നിന്നും എത്തിച്ച സ്വർണ്ണം കണ്ടെത്താനായിട്ടില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog