സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയിൽ. മേപ്പാടി നെല്ലിമുണ്ട സ്വദേശിനി റഹീന (27) ആണ് അറസ്റ്റിലായത്. കോഴിക്കോട്- മൈസൂരു കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് യുവതിയെ പിടികൂടിയത്.
ഇവരിൽ നിന്ന് 5.55 ഗ്രാം എം.ഡി.എം.എ പിടികൂടി. സുൽത്താൻ ബത്തേരി എക്സൈസ് ഉദ്യോഗസ്ഥർ ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവതി പിടിയിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിനെ കൂടാതെ, പ്രിവന്റീവ് ഓഫീസർ ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എൻ. ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു