കൊച്ചിയിലെ ഫ്ലാറ്റിലെ കൊലപാതകം: കർണാടകയിലേക്ക് കടക്കുന്നതിനിടെ അർഷാദ് പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 17 August 2022

കൊച്ചിയിലെ ഫ്ലാറ്റിലെ കൊലപാതകം: കർണാടകയിലേക്ക് കടക്കുന്നതിനിടെ അർഷാദ് പിടിയിൽ

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിലായി. കാസർകോട് നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തിൽ 20ഓളം മുറിവുകളുണ്ട്. തലയിലുൾപ്പെടെ മുറിവുകളുണ്ടെന്നു അതിക്രൂരമായ കൊലപാതകമാണെന്നുമാണ് റിപ്പോർട്ടുകൾ.ഇന്നലെയാണ് കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്‌ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം പുറത്തറിഞ്ഞ ശേഷമാണ് അർഷാദ് ഒളിവിൽപോയത്. ഇന്നലെ വൈകിട്ട് മലപ്പുറത്ത് തെഞ്ഞിപ്പാലത്തിനു സമീപമാണ് അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. ഇയാൾ കോഴിക്കോടേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാസർകോട് അതിർത്തിഭാ​ഗത്ത് നിന്ന് പിടികൂടിയത്. ഇയാൾ കർണാടകയിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നെന്നാണ് വിവരം.ഹോട്ടൽ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെക്റ്റിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog