വടകരയില്‍ തെങ്ങ് വീണ് നാല് കുട്ടികള്‍ക്ക് പരിക്ക്. പുതിയാപ്പിലെ ട്യൂഷന്‍ സെന്ററില്‍ നിന്ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേര്‍ വടകരയിലെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോയി. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
കാറ്റത്ത് തെങ്ങ് വീണ് നാല് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു