ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത്കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി.
യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് എ.ആർ ചിന്മയ് യുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ്റ്റാന്റിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇമ്രാൻ.പി ഉദ്ഘാടനം ചെയ്തു. കോടിയേരി മണ്ഡലം പ്രസിഡണ്ട് നിതിൻ മാണിക്കോത്ത്, അർബാസ് സി.കെ, ഖയ്യും ഒളവിലം, അഷിൻ പന്ന്യന്നൂർ, രജീഷ് കെ പി എന്നിവർ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു