കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി: - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 2 August 2022

കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി:

കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൂടി കണ്ടെത്തി:
കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ഇരിട്ടിക്കടുത്തെ പേരാവൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടലില്‍ രണ്ടു ജീവനുകള്‍ നഷ്ടപെട്ടു. 
ഉരുള്‍പൊട്ടലിലെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായ മറ്റൊരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. നേരത്തെ രണ്ടരവയസുകാരി നുമ തസ്ലീനയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. താഴെവെളളറയിലെ രാജേഷിന്റെ (40) മൃതദേഹമാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. കാണാതായ മറ്റൊരാളായ വെള്ളറയിലെ മണ്ണാലി ചന്ദ്രനായി (55)തെരച്ചില്‍ നടത്തിവരികയാണ്. ചന്ദ്രന്റെ വീട് പൂര്‍ണമായും ഒഴുകി പോയിരുന്നു. ഇയാളുടെ മകന്‍ റിവിനെ(22) ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog