പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറ വെക്കാൻ തയ്യാറല്ല: പി.അബ്ദുൽ ഹമീദ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ത്യാഗോജ്വലമായ സമര പോരാട്ടങ്ങളിലൂടെ  പൂർവികർ നേടിത്തന്ന   സ്വാതന്ത്ര്യം  നിലനിർത്താൻ  മുഴുവൻ ജനങ്ങളും  ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ സംസ്ഥാന  വൈസ് പ്രസിഡന്റ്  പി അബ്ദുൽ ഹമീദ്.  സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി SDPI കണ്ണൂർ ജില്ലാ ജില്ലാ കമ്മിറ്റി  ഇരിട്ടിയിൽ സംഘടിപ്പിച്ച ആസാദി സംഗമത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.  സ്വാതന്ത്ര്യം, നീതി, ഐക്യം, അഖണ്ഡത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുംവേണ്ടി പൗരസമൂഹം ജാഗ്രതയോടെ നിലപാട് സ്വീകരിക്കണം. നമ്മുടെ നാടിന്റെ സവിശേഷമായ സ്വഭാവ ഗുണങ്ങളെ  ഒന്നൊന്നായി നശിപ്പിക്കുകയാണ് ആർഎസ്എസ് ഭരണകൂടം. വിശ്വാസ, സംസ്‌കാര, ഭക്ഷണ, സഞ്ചാരമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യം നാം പൊരുതി നേടിയതാണ്  അത് നിയമനിര്‍മാണങ്ങളിലൂടെ ഭരണകൂടം തന്നെ ആ സ്വാതന്ത്ര്യം വീണ്ടും കവര്‍ന്നെടുക്കുകയാണ്. നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് ശക്തമായ പോരാട്ടം അനിവാര്യമായി തീർന്നിരിക്കുകയാണ് . വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഇന്ത്യയെ  സംരക്ഷിക്കുക എന്നത് ഓരോ രാജ്യസ്നേഹിയുടെയും  ബാധ്യതയാണ്. ഐക്യവും സാഹോദര്യവും തകര്‍ക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധമാണ്  എസ്ഡിപിഐ നടത്തുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വർഷങ്ങൾ കൊണ്ട്  രാജ്യത്ത് നീതി നിഷേധിക്കപ്പെടുന്നവരുടെ പ്രതീക്ഷയായി മാറാൻ എസ്ഡിപിഐക്ക് കഴിഞ്ഞിട്ടുണ്ട് .സംഗമത്തിൽ  പാർട്ടി ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ മൗലവി, ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ, പേരാവൂർ മണ്ഡലം സെക്രട്ടറി റിയാസ് നാലകത്തു തുടങ്ങിയവർ സംസാരിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha