കണ്ണവം : എസ്.ഡി.പി.ഐ. അനുഭാവിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന കേസിൽ നാല് ബി.ജെ.പി. പ്രവർത്തകർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കണ്ണവം ശ്രീനാരായണ മഠത്തിന് സമീപം താമസിക്കുന്ന സന മൻസിലിൽ മുജീബാണ് നാല് ബി.ജെ.പി. പ്രവർത്തകർ വീട്ടിൽ കയറി വധഭീഷണി ഉയർത്തിയെന്നാരോപിച്ച് പോലീസിൽ പരാതി നൽകിയത്. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
കണ്ണവത്ത് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ നാല് ബി.ജെ പി. പ്രവർത്തകർക്കെതിരെ കേസ്
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു