കോഴിക്കോട്: ഇർഷാദ് കൊലപാതക കേസില്‍ കടത്തു സ്വര്‍ണ്ണം പോയത് കണ്ണൂരിലേക്കെന്ന് പോലീസിന്റെ കണ്ടെത്തൽ. പാനൂരിൽ സ്വർണ്ണ മഹൽ ജ്വല്ലറിയിലേക്കു കടത്തു സ്വർണ്ണം എത്തിയതായാണ് കണ്ടെത്തല്‍. ഇതേ തുടർന്ന്, പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിക്കു നോട്ടീസ് നൽകി.
ശാസ്ത്രീയ തെളിവുകൾ പോലീസ് കണ്ടെടുത്തതായാണ് വിവരം. ഇർഷാദ് കടത്തിയ സ്വർണ്ണം ഇടനിലക്കാരൻ ഷമീർ മുഖേനയാണ് ജ്വല്ലറിയിൽ എത്തിച്ചതെന്ന് പോലീസ് അറിയിച്ചു. സ്വർണ്ണക്കടത്തിൽ ജ്വല്ലറിയിലെ ആർക്കെങ്കിലും പങ്കുണ്ടോ എന്നതിനെ കുറിച്ച് പോലീസ് പരിശോധിക്കുകയാണ് .പാനൂരിലും മട്ടന്നൂരും കുത്തുപറമ്പിലും ശാഖകൾ ഉള്ള ജ്വല്ലറിക്കു ലീഗ് നേതാവുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു