മാഹിയും പരിസര പ്രദേശങ്ങളും ലഹരി മരുന്നുകളുടെ കേന്ദ്രമാവുന്നു:ആശങ്കയിൽ പൊതു ജനം,കണ്ണടച്ച് അധികൃതർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 10 August 2022

മാഹിയും പരിസര പ്രദേശങ്ങളും ലഹരി മരുന്നുകളുടെ കേന്ദ്രമാവുന്നു:ആശങ്കയിൽ പൊതു ജനം,കണ്ണടച്ച് അധികൃതർ

മാഹിയും പരിസര പ്രദേശങ്ങളും ലഹരി മരുന്നുകളുടെ കേന്ദ്രമാവുന്നു:ആശങ്കയിൽ പൊതു ജനം,കണ്ണടച്ച് അധികൃതർ

മാഹി : മാഹിയിലും പരിസര പ്രദേശങ്ങളിലും ലഹരിക്കടിമകളാവുന്ന യുവാക്കൾ വർദ്ധിക്കുന്നതായി റിപ്പോർട്ട് .

കഞ്ചാവ് മുതൽ പെത്തഡിൻ ,മെത്താം ഫിറ്റമിൻ , മാരക മയക്കുമരുന്നായ എം ഡി എം വരെ യുവാക്കൾ ഉപയോഗിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

മാസങ്ങൾക്ക് മുമ്പ് തലശ്ശേരി, പള്ളൂർ, കതിരൂർ, പൊന്ന്യം സ്വദേശികളായ നാല് പേരെ എം ഡി എം സൂക്ഷിച്ചതിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കഞ്ചാവ് കടത്തിയതിന് അഴിയൂർ സ്വദേശിയെയും കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
അതിനിടെ ഇക്കഴിഞ്ഞ ദിവസം മാഹിയിലെ ഒരു പെട്രോൾ പമ്പിൽ നിന്നും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച നിലയിൽ സിറിഞ്ചു കാണപ്പെട്ടിരുന്നു.

മയക്ക്മരുന്ന് കുത്തിവെച്ച ശേഷം സിറിഞ്ചുകൾ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസ് നിഗമനം.

പഴയതും പുതിയതുമായി പല തവണകളായി ഉപയോഗിച്ച കുറച്ച് സിറിഞ്ചുകളാണ് പമ്പിന്റെ പിറക് ഭാഗത്ത് നിന്നും കണ്ടെത്തിയത്.

പമ്പിലെ ബാത്റൂം താവളമാക്കി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന വസ്തുതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

മാഹിയിൽ നിന്നും പന്തക്കലിൽ നിന്നും കടകളിൽ പരിശോധന നടത്തി നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്.

മാഹി മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരം , മാഹി വാൽക്ക് വേയുടെ പടിഞ്ഞാറ് ഭാഗം, മോന്താൽ പാലം പാത്തിക്കൽ റോഡ് എന്നിവിടങ്ങളിൽ രാത്രി കാലങ്ങളിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെ താവളങ്ങളാണെന്ന് നാട്ടുകാർ പറയുന്നു.
രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും, ഉപക്ഷിക്കപ്പെട്ട നിലയിൽ സിറിഞ്ചുകൾ കണ്ടെത്തിയ സംഭവം അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog