കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പൊലീസുകാരെ വാടക്യ്ക്ക് നൽകി, മുഖ്യമന്ത്രിക്ക് പരാതി നൽകി പോലീസ് സംഘടന - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 1 August 2022

കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പൊലീസുകാരെ വാടക്യ്ക്ക് നൽകി, മുഖ്യമന്ത്രിക്ക് പരാതി നൽകി പോലീസ് സംഘടന


കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പൊലീസുകാരെ വാടക്യ്ക്ക് നൽകിയ തീരുമാനത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് പാനൂരിൽ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നൽകിയത്. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജന. സെക്രട്ടറി സി ആർ ബിജു പ്രതികരിച്ചു. ആഡംബര വേദിയിൽ പ്രദർശന വസ്തുവായി പൊലീസിനെ മാറ്റരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog