പാനൂര്‍ സ്വദേശി ബംഗ്ലൂരിൽ കുഴഞ്ഞു വീണ് മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 31 August 2022

പാനൂര്‍ സ്വദേശി ബംഗ്ലൂരിൽ കുഴഞ്ഞു വീണ് മരിച്ചു


പാനൂര്‍ സ്വദേശി ബംഗ്ലൂരിൽ കുഴഞ്ഞു വീണ് മരിച്ചു
പാനൂര്‍ ചെമ്പാട് ബൈത്തുൽ നഹറിൽ കെ.ടി അഷ്റഫ് (57) ബംഗ്ലൂരിൽ താമസ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു.

സർജാപുർറോഡ് ജിന്നസന്ദ്രയിലെ സ്വീറ്റ്ലാൻഡ് ബേക്കറി ജീവനക്കാരനാണ് അഷ്റഫ്. 

ഉച്ചയോടെ വിശ്രമത്തിനായി റൂമിലേക്ക് പോയ അഷ്റഫ് തിരിച്ച് വരാത്തതിനെ തുടർന്ന് കടയിലുളളവര്‍ തിരക്കി റൂമിലെത്തിയപ്പോളാണ് തറയിൽ മരിച്ചുകിടക്കുന്ന അവസ്ഥയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു മരണം സ്ഥിതീകരിച്ചു.

മൃതദേഹം എഐകെഎംസിസിസി പ്രവർത്തകരായ മുഹമ്മദ് മാർത്തഹള്ളിയുടെയും മൊയ്തു മാണിയൂരിന്റെയും നേതൃത്വത്തിൽ പരിപാലനം നടത്തി സ്വദേശത്തേക്ക് കൊണ്ടു പോയി.

പരേതരായ സി ടി ഹംസയുടേയും സൈനബയുടേയും മകനാണ് അഷ്റഫ്. ഭാര്യ റഹ്മത്ത്,മക്കള്‍ അസര്‍ജമാന്‍,നീലോഫര്‍,ഹിബ. സഹോദരങ്ങള്‍ ബാബു,ഷെരീഫ,താജിദ,ഫൗസിയ,റഷീദ. ഖബറടക്കം വ്യായാഴ്ച്ച രാവിലെ പത്തരമണിക്ക് മീത്തലെ ചെമ്പാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തുന്നതാണ്.

 -

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog