മഴക്കെടുതി: ഇരകള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; എസ്.ഡി.പി.ഐ. നേതാക്കള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 2 August 2022

മഴക്കെടുതി: ഇരകള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; എസ്.ഡി.പി.ഐ. നേതാക്കള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

മഴക്കെടുതി: ഇരകള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; എസ്.ഡി.പി.ഐ. നേതാക്കള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

കണ്ണൂര്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കി അടിയന്തരമായി പുനരധിവാസം ഉറപ്പാക്കണമെന്ന് 
എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരണം ഉള്‍പ്പെടെയുണ്ടായ പേരാവൂര്‍ നെടുംപുറം ചാല്‍, തൊണ്ടിയില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, കണ്ണൂർ മണ്ഡലം പ്രസിഡണ്ട് പിസി ഷെഫീഖ്, റഫീഖ് കാട്ടുമാടം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നു ജീവനുകളാണ് അപ്രതീക്ഷിത ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞുപോയത്. നിരവധി വളര്‍ത്തു മൃഗങ്ങളും നിരവധി പേരുടെ ജീവനോപാധികളും മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോയിട്ടുണ്ട്. പലരുടെയും ഉപജാവനവും കാര്‍ഷികവിളകളും നഷ്ടപ്പെട്ടിട്ടുണ്ട്. മുന്‍കാലത്തൊന്നും ഉരുള്‍പൊട്ടലുണ്ടാവാത്ത മേഖലയിലാണ് ഇത്തവണ അപകടമുണ്ടായത് എന്നത് ഗൗരവത്തോടെ കാണണം. മഴ മുന്നറിയിപ്പുകള്‍ താഴേക്കിടയിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ ജാഗ്രത പാലിക്കണം. വാര്‍ഡ് തലത്തില്‍ ഇതിന് സംവിധാനമുണ്ടാക്കണം. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനും ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കും അടിയന്തരമായി സഹായം പ്രഖ്യാപിക്കണം. മലയോര മേഖലയില്‍ ഉള്‍പ്പെടെ അപകട സാധ്യതയുള്ളവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog