കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റേയും നാഷണൽ സർവീസ് സ്കീമിന്റേയും സംയുക്താഭിമുഖത്തിൽ കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപകേന്ദ്ര പരിസരം വൃത്തിയാക്കി. വാർഡ് മെമ്പർ ബിജു പെരുമത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് സി സി സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ ബിനു ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ.സി ഷാജി എന്നിവർ സംസാരിച്ചു അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹയർ സെക്കണ്ടറി വിഭാഗത്തിലെ 25 സ്കൗട്ട് ആൻഡ് ഗൈഡ്കളും 25 എൻഎസ്എസ് വോളണ്ടിയർമാരും ചേർന്നാണ് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha