പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 7 August 2022

പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

തിരുവനന്തപുരം: പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഒപ്പമുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി അൻസാരി നീന്തി രക്ഷപ്പെട്ടു. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്നും പോയ വള്ളം ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിയുകയായിരുന്നു. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും തെരച്ചിൽ ശക്തമാക്കി.

 

അതേസമയം, സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിൽ മഴ തുടരും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog