ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 August 2022

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു


കണ്ണൂർ:മുതിർന്ന മാധ്യമപ്രവർത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യൂറോപ്പിലെ വാർത്തകൾ ലോകത്തെ അറിയിക്കാൻ ഉത്സാഹിച്ച പത്രപ്രവർത്തകനായിരുന്നു.നിരവധി മലയാള പ്രസിദ്ധീകരണങ്ങൾക്ക് ലേഖനങ്ങളും റിപ്പോർട്ടുകളും നൽകി. സാങ്കേതിക സൗകര്യങ്ങൾ പരിമിതമായ കാലത്ത് പത്രപ്രവർത്തന മേഖലയിൽ തന്റേതായ വഴികൾ കണ്ടെത്തിയ കുഞ്ഞനന്തൻ നായരുടെ നിരവധി വാർത്തകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പത്രപ്രവർത്തന മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog