വിദ്യാർത്ഥിനികളെ വഴിയിൽ ഇറക്കി വിട്ട ബസ് ഡ്രൈവർക്ക് പിഴ ശിക്ഷ ഈടാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചാലോട്: കൂടാളി ഹയർ സെക്കന്ററി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ ബസ്സിൽ വെച്ച് ശകാരിക്കുകയും പാതിവഴിയിൽ ഇറക്കിവിട്ട് അപമാനിക്കുകയും ചെയ്ത കണ്ടക്ടർക്ക് പിഴ ശിക്ഷ. കണ്ണൂർ ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രസാദം ബസ്സ് കണ്ടക്ടർ ജിതേഷിനാണ് മട്ടന്നൂർ പോലീസ് പുഴ ചുമത്തിയത്. ബസ്സ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധൻ വൈകുന്നേരമാണ് പരാതിക്കിടയാക്കിയ സംഭവം. എട്ടും പത്തും ക്ലാസ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് മട്ടന്നൂർ പൊലീസ് നടപടി. തെരൂരിലേക്ക് പോകേണ്ട ഇവരെ ചാലോട് ബസ്സ്റ്റാൻ ന്റിൽ അകാരണമായി ബലം പ്രയോഗിച്ച് ഇറക്കിവിടുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥിനികൾ നടന്നാണ് വീട്ടിൽ എത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha