കണ്ണൂരാൻ വാർത്ത എക്സ്ക്ലൂസീവ് :- പൊതുവാച്ചേരി പാച്ചേരിക്കാട് ഇടിച്ച് മണ്ണെടുക്കുവാൻ നീക്കംജനകീയ പ്രതിരോധമുയർത്തിയും മനുഷ്യചങ്ങല തീർത്തും പരിസരവാസികൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 16 August 2022

കണ്ണൂരാൻ വാർത്ത എക്സ്ക്ലൂസീവ് :- പൊതുവാച്ചേരി പാച്ചേരിക്കാട് ഇടിച്ച് മണ്ണെടുക്കുവാൻ നീക്കംജനകീയ പ്രതിരോധമുയർത്തിയും മനുഷ്യചങ്ങല തീർത്തും പരിസരവാസികൾ

പൊതുവാച്ചേരി പാച്ചേരിക്കാട് ഇടിച്ച് മണ്ണെടുക്കുവാൻ നീക്കം

ജനകീയ പ്രതിരോധമുയർത്തിയും മനുഷ്യചങ്ങല തീർത്തും പരിസരവാസികൾ


പൊതുവാച്ചേരി: മാവിലായി, ഇരിവേരി വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്നതും പ്രകൃതി മനോഹരവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ പെരളശ്ശേരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നതുമായ പൊതുവാച്ചേരിയിലെ പാച്ചേരിക്കാട് വികസനത്തിന്റെ പേരിൽ ഇടിച്ച് നിരത്തി മണ്ണ് കടത്തുവാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിരോധമുയർത്തി മനുഷ്യചങ്ങല തീർത്ത് പരിസരവാസികൾ.

കഴിഞ്ഞ ദിവസം പരിസരത്തുള്ള വീടുകളിൽ രണ്ടു പേർ പച്ചേരിക്കാട് ഇടിച്ച് മണ്ണെടുക്കുവാനുള്ള സമ്മതപത്രം ഒപ്പിടുവാൻ വേണ്ടി വന്നതായി പരിസരവാസികൾ പറയുന്നു.

പൊതുവാച്ചേരി, തന്നട മേഖലകളിൽ കുന്നിടിക്കൽ വ്യാപകമാണെന്നു ആരോപണമുണ്ട്. നാഷനൽ ഹൈവേക്ക് വേണ്ടി അധികൃതരുടെ അനുമതിയോട് കൂടിയാണ് മണ്ണെടുക്കുന്നത് എന്ന് പറഞ്ഞാണ് രാത്രികാലങ്ങളിലടക്കം കുന്ന് ഇടിക്കൽ പ്രവർത്തി തകൃതിയായി നടക്കുന്നത്. എന്നാൽ പല ആൾക്കും ജില്ലാ ഭരണകൂടത്തിൻ്റെ നടപടി നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. 

ഇവിടെ നിരവധി സഞ്ചാരികൾ എത്താറുണ്ടെന്നും ഭാവി തലമുറക്ക് കുടിവെള്ളം പോലും കിട്ടാക്കനിയായേക്കുമെന്നും പാച്ചേരിക്കാട് ഇടിച്ചുള്ള ഒരു വികസനവും വേണ്ടെന്നും ജനങ്ങൾ ഗ്രാന്മ ന്യൂസിനോട് പറഞ്ഞു.
സ്ത്രീകളടക്കം നൂറുകണക്കിന് പേർ അണിനിരന്ന മനുഷ്യചങ്ങലയിൽ ടി. പ്രകാശൻ മാസ്റ്റർ, കെ.കെ.അശറഫ് ,പി.വി. പ്രേമരാജൻ, വാർഡ് മെമ്പർ എം.സീനത്ത് എന്നിവർ പ്രസംഗിച്ചു, എ. ആർ.ജിതേന്ദ്രൻ, രവീന്ദ്രൻ കുന്നത്ത്, ഇ.മോഹനൻ, ടി ബാബു മാസ്റ്റർ, കൈപ്രത്ത് രാജൻ, എൻ സി ശശീന്ദ്രൻ, ഫാസിൽ കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog