വയനാട്: വൈത്തിരി മേപ്പാടി ടൗണിൽ വച്ച് MDMA യുമായി രണ്ടു യുവാക്കൾ അറസ്റ്റിലായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അതുൽ വി (വയസ്സ് 22), കോഴിക്കോട് രാമനാട്ടുകര സ്വദേശി റിഷാദ് എം.(വയസ്സ് 22) എന്നിവരെയാണ് എക്സൈസ് 3.4 ഗ്രാം MDMA യുമായി പിടികൂടിയത്. വിനോദ സഞ്ചാരികൾക്ക് ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു. കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പിയുടെ നേതൃത്വത്തിൽ ഉള്ള പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജോണി.കെ സിവിൽ എക്സൈസ് ഓഫീസർ വൈശാഖ്.വി.കെ, സുദീപ് എന്നിവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു