പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 August 2022

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് പിടിയിൽ
പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. റാ​ന്നി തോ​ട്ട​മ​ണ്‍ ആ​ര്യ​പ​ത്ര​യി​ല്‍ അ​ന​ന്തു അ​നി​ല്‍​കു​മാ​റാ​ണ് (26) പൊലീസ് പിടിയിലായത്. പ​ത്ത​നം​തി​ട്ട പൊലീ​സ് ആണ് പ്രതിയെ പി​ടി​കൂടി​യ​ത്.
ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. അ​മ്മ​യ്ക്കൊ​പ്പം താ​മ​സി​ച്ചു​ വ​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്ര​തി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ക്കുകയായിരുന്നു. നാ​ളു​ക​ളാ​യു​ള്ള പീ​ഡ​ന​വും ഉ​പ​ദ്ര​വ​വും പൊ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യ കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം കേ​സെ​ടു​ക്കുകയായിരുന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്താ​ണ് യു​വാ​വെ​ന്ന് പ​റ​യു​ന്നു.അ​നി​ല്‍​കു​മാ​റി​നെ പ​ത്ത​നം​തി​ട്ട ക​ണ്‍​ട്രോ​ള്‍ റൂം ​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തിലാണ് അ​റ​സ്റ്റ് ചെ​യ്തത്. പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog