മുണ്ടക്കയം: കാണാതായ വയോധികയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുദിവസം മുമ്പ് കാണാതായ, പനക്കിച്ചറ റാക്കപ്പതാൻ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ രുക്മണി (ഓമന -68)യുടെ മൃതദേഹമാണ് വനത്തിനുള്ളിൽ കണ്ടെത്തിയത്.
പഴയ പനക്കച്ചറ തേക്കിൻകൂപ്പിൽ നിന്നുമാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വനം വകുപ്പും പൊലീസും എത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: പ്രമോദ്, പ്രസന്നകുമാരി. മരുമക്കൾ ശോഭ, മോനച്ചൻ. സംസ്കാരം പിന്നീട് നടക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു