ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ പറശ്ശിനിക്കടവ് സ്വദേശിനികൾക്ക് പരിക്കേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബന്ധുക്കള്‍ ട്രെയിനില്‍ കയറിയില്ലെന്ന പരിഭ്രമത്തില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ നഹിത (30), ബന്ധു മുര്‍ഷിദ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.45 ഓടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിൽ ആയിരുന്നു അപകടം. പറശിനിക്കടവില്‍ നിന്നും എത്തി പയ്യന്നൂരിലെ ബന്ധുക്കളോടൊപ്പം മംഗളൂരുവിൽ ചികിത്സയില്‍ കഴിയുന്നയാളെ കാണാന്‍ പോകുന്നതിന് ഇടയിലാണ് അപകടം.എല്ലാവരും പയ്യന്നൂരിൽ നിന്ന് ട്രെയിന്‍ കയറുന്നതിനിടയില്‍ ഉമ്മ സുബൈദയും ബന്ധു മറിയവും ട്രെയിനില്‍ കയറിയില്ലെന്ന് മനസിലായപ്പോഴേക്കും ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. പരിഭ്രാന്തരായ നഹിതയും മുര്‍ഷിദയും ഉടന്‍ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങവേയാണ് പ്ലാറ്റ്ഫോമില്‍ വീണ് പരിക്കേറ്റത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha