കണ്ണൂർ ചെറുപുഴയിൽ ഉരുൾപൊട്ടിയതായി സംശയം, മരുതോം, മാലോം ഹൈവേ ഗതാഗതം തടസപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ - കോളിച്ചാല്‍ മലയോര ഹൈവേ കടന്നു പോകുന്ന മരുതോം വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം: പ്രദേശത്ത് മണ്ണിടിച്ചിലും ശക്തമായ മലവെള്ളപാച്ചിലും, മരുതോം - മാലോം റോഡ് ഗതാഗതം തടസപ്പെട്ടു
ചിറ്റാരിക്കാല്‍ : ചെറുപുഴ - കോളിച്ചാല്‍ മലയോര ഹൈവേ കടന്നു പോകുന്ന ബളാൽ പഞ്ചായത്തിലെ മരുതോം ചുള്ളിയിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നു സംശയം. പാലക്കൊല്ലിയിൽ കല്ലും മണ്ണും നിറഞ്ഞ ചളിവെള്ളം കുത്തിയൊലിക്കുന്നു. ജനങ്ങൾ ഭീതിയിലാണ്. മണ്ണും കല്ലും, ചെളിയും വന്നു നിറഞ്ഞ വെള്ളം കുത്തിയൊലിച്ച് മലയോര ഹൈവേയിൽ തടസം നേരിട്ടു. 

മരുതോം - മാലോം ബൈപാസ്സില്‍ മണ്ണിടിഞ്ഞു ഗതാഗതം നിലച്ചു. ഈ ഭാഗത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും. സ്ക്കൂളിൽ പോകുന്ന കുട്ടികളിൽ അതീവ ശ്രദ്ധ വേണമെന്നും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha