കണ്ണൂർ തെക്കി ബസാറിലെ ക്വാർട്ടേഴ്‌സിൽ കഞ്ചാവ് പൊതി കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 5 August 2022

കണ്ണൂർ തെക്കി ബസാറിലെ ക്വാർട്ടേഴ്‌സിൽ കഞ്ചാവ് പൊതി കണ്ടെത്തി

കണ്ണൂർ : കണ്ണൂർ തെക്കി ബസാറിലെ ക്വാർട്ടേഴ്‌സിൽ കണ്ണൂർ ടൗൺ പോലീസ് റെയിഡ് നടത്തിയതിൽ കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ക്വാർട്ടേസിന്റെ സൺഷെഡിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ ആയിരുന്നു . ഇത് അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന ക്വാർട്ടേസ് ആണ്.

കഞ്ചാവ് പൊതി ആരാണ് ഇവിടെ കൊണ്ടുവച്ചത് എന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയാണ്. റെയിഡിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രേമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനോബ്, മഹേഷ്‌, മിഥുൻ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, ഷിജി എന്നിവരാണ് ഉണ്ടായിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog