9ാം ക്ലാസുകാരനെതിരായ പീഡനപരാതി: പെൺകുട്ടിയുടെ പിതാവ് പോക്‌സോ പ്രതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ പോക്‌സോ കേസില്‍ പ്രതിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസില്‍ പ്രതിയായിരിക്കുകയാണ്.മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഖര്‍ പൊലീസ് ഇയാളെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് പരാതി നല്‍കിയത്. അതേസമയം, പീഡനം സംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ല.ഈ ആണ്‍കുട്ടി 11 പെണ്‍കുട്ടികളെ കൂടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ല. കാരണം, സ്‌കൂള്‍ അധികൃതര്‍ ഈ മൊഴി വ്യാജമാണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, വേറെ ഒരു കുട്ടിയും ഇതുവരെ പരാതിയുമായി എത്തിയില്ല.അതേസമയം, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് ആണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തമനാക്കി. തനിക്ക് കഞ്ചാവ് തരുന്ന ആളുടെ പേര് അറിയില്ലെന്നും കണ്ടാല്‍ അറിയുമെന്നാണ് കുട്ടി വ്യക്തമാക്കുന്നത്. ഈ കുട്ടിക്ക് ലഹരി നല്‍കുന്ന ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് നല്‍കിയതെന്നാണ് ആണ്‍കുട്ടി പറയുന്നത്.കൂടാതെ കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ അമ്മ പുറത്തായിരുന്നു. ബുധനാഴ്ച അമ്മ കണ്ണൂരിലെത്തിയിട്ടുണ്ട്. പിതാവാണ് ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പില്‍ വച്ച് മകളെ കൊണ്ട് മൊഴി നല്‍കിച്ചത്. കേസില്‍ ഏറെ ദുരൂഹതകളാണുള്ളത്. ഇതിന്റെ ചുരുള്‍ അഴിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha