സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 16 August 2022

സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്കശ്മീർ: 30-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. 6 ഐടിബിപി ജവാൻകാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിലെ ചന്ദൻവാരിക്ക് സമീപം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. വാഹനം റോഡിലൂടെ മറിഞ്ഞ് നദീതടത്തിലേക്ക് വീഴുകയായിരുന്നു. അമർനാഥ് യാത്രയ്ക്കായി നിയോഗിച്ച ജവാന്മാർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടം.

’39 ഉദ്യോഗസ്ഥരുമായി (ITBP-ൽ നിന്ന് 37, ജമ്മു-കശ്മീർ പോലീസിൽ നിന്ന് 2 പേർ) സഞ്ചരിച്ച ഒരു സിവിൽ ബസ് അപകടത്തിൽപ്പെട്ടു. സൈനികർ ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോവുകയായിരുന്നു. അനന്ത്നാഗ് ജില്ലയിലെ ചന്ദൻവാരി പഹൽഗാമിന് സമീപമുണ്ടായ വാഹനാപകടത്തിൽ ആറ് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ചികിൽസയ്ക്കായി ശ്രീനഗറിലെ ആർമി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ അറിയിക്കും’, ITBP പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog