ഓണം സ്പെഷ്യൽ ഡ്രൈവ്: 50 ലിറ്റർ വാഷ് പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 17 August 2022

ഓണം സ്പെഷ്യൽ ഡ്രൈവ്: 50 ലിറ്റർ വാഷ് പിടികൂടി


ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം കുറ്റ്യാട്ടൂർ സൂപ്പി പീടിക ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷ് പിടികൂടി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. വാറ്റ് കേന്ദ്രം തകർത്തു. സംഭവത്തിൽ അബ്കാരി കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങിയതായി എക്സൈസ് അധികൃതർ പറഞ്ഞു.തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി, സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി, ശരത്ത് കെ, വിനീഷ് കെ, ഡ്രൈവർ അജിത്ത് പി.വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog