സ്വാതന്ത്ര്യ ദിനം; 50 ലക്ഷം ത്രിവർണ പതാകകൾ തയാറാക്കാനൊരുങ്ങി കുടുംബശ്രീ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 9 August 2022

സ്വാതന്ത്ര്യ ദിനം; 50 ലക്ഷം ത്രിവർണ പതാകകൾ തയാറാക്കാനൊരുങ്ങി കുടുംബശ്രീ



ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും. ഓഗസ്റ്റ് 13 മുതൽ 15 വരെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകൾ തയാറാക്കി വിതരണം ചെയ്യുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ
കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്‌കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും

കുടുംബശ്രീ മലപ്പുറം ജില്ലാമിഷനുകീഴിലെ ‘റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി’ കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകൾ ചേർന്നാണ് പതാക നിർമിക്കുന്നത്. മുന്നൂറ്റമ്പതോളം പേരാണ് തിരക്കിട്ട ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത്. ആവശ്യമായ പരിശീലനം കുടുംബശ്രീ ജില്ലാമിഷൻ നൽകിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog