സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു ; കണ്ണൂർ ഉൾപ്പടെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു ; കണ്ണൂർ ഉൾപ്പടെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് നാല് ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അന്തരീക്ഷം മേഘാവൃതമെങ്കിലും കാറ്റിന്റെ ശക്തി മഴയെ സ്വാധീനിക്കുക. കാറ്റ് ശക്തിപ്രാപിച്ചാൽ മധ്യ വടക്കൻ കേരളത്തിൽ രാവിലെ മുതൽ കൂടുതൽ മഴ ലഭിക്കും. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ

അതേസമയം ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും കാസർകോട് വെള്ളരിക്കുണ്ട്, ചാലക്കുടി, കോതമംഗലം,മൂവാറ്റുപുഴ,പുനലൂർ താലൂക്കുകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha