പഞ്ഞമാസത്തിലെ ആധിയകറ്റാൻ വേടനെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പഞ്ഞമാസത്തിലെ ആധിയകറ്റാൻ വേടനെത്തി

മാലൂർ : കർക്കടക മാസത്തിലെ ദുരിതപ്പെയ്ത്തിനിടയിലും ഭക്തരുടെ ആധിയകറ്റാൻ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വേടനെത്തി.

കർക്കടകം ഒന്നാം തീയതിമുതൽ 16 വരെയാണ് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ പ്രത്യേക വസ്ത്രം ധരിച്ച് തോറ്റംപാട്ടുകളുമായി വീടുകളിലെത്തുന്നത്. നിലവിളക്കും നിറനാഴിയുമായി ഭക്തർ വേടന്റെ വരവിനെ സ്വാഗതം ചെയ്യുന്നു.

നാളികേരവും നാഴിയരിയും പച്ചക്കറികളും ധാന്യങ്ങളും ദക്ഷിണയും വാങ്ങി ഭക്തർക്ക് അനുഗ്രഹവും നൽകിയാണ് വേടന്റെ മടക്കം. മലയ സമുദായക്കാരാണ് വേടൻ കെട്ടാറുള്ളത്. ആറാംതരത്തിൽ പഠിക്കുന്ന അനുവന്ത് ആണ് വേടൻ കെട്ടിയത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha