കർക്കടകവാവ് ബലിതർപ്പണത്തിന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. ജൂലൈ 28-ന് രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 12 വരെ ബലിതർപ്പണം നടക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
ഒരേസമയം ബലിതർപ്പണം നടത്താൻ ബാവലിപ്പുഴക്കരയിൽ നാല് ബലിപ്പുരകൾ തയ്യാറാക്കുന്നുണ്ട്.
പോലീസിന്റെയും
അഗ്നിരക്ഷാസേനയുടെയും
സഹായവുമുണ്ടാകും. ബലിതർപ്പണം
നടത്തുന്നവർക്ക് ഇക്കരെ ക്ഷേത്രം ഈട്ടുപുരയിൽ ലഘുഭക്ഷണവും വഴിപാട് കൗണ്ടറുകളിൽനിന്ന് നെയ്പായസവും നൽകും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു