തളിപ്പറമ്പ്:- തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം വി അഷറഫും സംഘവും -മയ്യിൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ ആറാം മൈൽ എന്ന സ്ഥലത്ത് വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒഡിഷ സ്വദേശി ശശി കപൂർ (26) എന്നയാളുടെയും 12 കുപ്പി മദ്യവുമായി (6 ലിറ്റർ) ബ്ലാത്തൂർ സ്വദേശി കെ പി നിജീഷ് എന്നയാളപേരിലും കേസെടുത്തു. ഇവരെ ശ്രീകണ്ഠാപുരം റേഞ്ച് ഓഫീസിൽ ഹാജരാക്കി.സിവിൽ എക്സൈസ് ഓഫീസർമാരായ കെ ശരത്ത് ക, വിനേഷ്,കെ വി ഷൈജു, വിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു