എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ അനുമോദിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 25 July 2022

എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ അനുമോദിച്ചു

പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ... എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം അസ്സി. കമ്മീഷണർ ഓഫ് പോലീസ് ടി. കെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഷൈമ അധ്യക്ഷൻ വഹിച്ചു. പി ടി എ പ്രസിഡണ്ട് സി.കെ. ചന്ദ്രമതി വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ. സി. മനോജ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്തംഗം ബിന്ദു. കെ,സ്റ്റാഫ്‌ സെക്രട്ടറി ആർ. കെ. സദാനന്ദൻ,ഒ. കെ. ജയകൃഷ്ണൻ,എം വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി. വി.പുഷ്പലത നന്ദി പറഞ്ഞു.ആകാശ് മിത്ര പുരസ്കാരം നേടിയ ശ്രീനിധിയെ ചടങ്ങിൽ അനുമോദിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog