മുഴപ്പിലങ്ങാട് സൗത്ത് യു. പി.സ്കൂളിന്റെ മുന്നിൽ വെള്ളക്കെട്ട്: ക്ലാസുകൾ നിർത്തിവെച്ചു.
മുഴപ്പിലങ്ങാട് സൗത്ത് യു. പി. സ്കൂളിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം സ്കൂളിന്റെ പ്രവർത്തനം നിർത്തിവെച്ചു. സ്കൂളിലേക്ക് പ്രവേശിക്കാനുള്ള വഴിയും അടഞ്ഞു. കഴിഞ്ഞ രണ്ടുദിവസം സ്കൂളിന് പ്രവർത്തിക്കാനായില്ലെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു. ബുധനാഴ്ച വെള്ളക്കെട്ടിന് അല്പം കുറവുണ്ടായതിനെത്തുടർന്ന് മൂന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളുണ്ടായി. വെള്ളക്കെട്ടിലൂടെ നടന്നുനീങ്ങിയാണ്
കുട്ടികൾ ക്ലാസിലെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു