തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് പദവിയിലേക്ക് കെ.എസ്.റിയാസ് നാലാം തവണയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് പദവിയിലേക്ക് കെ.എസ്.റിയാസ് നാലാം തവണയും 

തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞു. ജനറൽ ബോഡി യോഗം തളിപ്പറമ്പ മർചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്. റിയാസിന്റെ അധ്യക്ഷതയിൽ ഏകോപന സമിതി സംസ്ഥാന ട്രഷറർ ശ്രീ:ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി പി.ബാസിത് മുഖ്യ പ്രഭാഷണം നടത്തി,ജില്ല ട്രെഷറർ എം.പി. തിലകൻ വിശിഷ്ടാതിഥിയായി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും സഭ പാസ്സാക്കി.2022-24 കാലയളവിലേക്കുള്ള പ്രസിഡന്റായി കെ. എസ്.റിയാസിനെ സഭ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറിയായി വി. താജുദ്ധീൻ,ട്രെഷറർ ടി.ജയരാജ് എന്നിവരെയും വൈസ് പ്രസിഡന്റ്‌ മാരായി കെ.അയൂബ്,എം.എ. മുനീർ,കെ.മുസ്തഫ,കൊടിയിൽ മുഹമ്മദ്‌ കുഞ്ഞി എന്നിവരെയും സെക്രട്ടറിമാരായി കെ.വി.ഇബ്രാഹിം കുട്ടി,സി.പി.ഷൌക്കത്ത്,കെ.കെ.നാസർ,കെ.ആലിക്കുഞ്ഞി എന്നിവരെയും സെക്രട്ടറിയെറ്റ് മെമ്പർമാരായി പി.സിദ്ദിഖ്,അബ്ദുൾറഹിമാൻ.പി.എ,പി.പി,മുഹമ്മദ്‌ നിസാർ,പി.പ്രദീപ് കുമാർ, അബ്ദുൽ റഹിമാൻ.പി.പി,കെ.അബ്ദുൽ റഷീദ് എന്നിവരെയും തിരഞ്ഞെടുത്തു. വർത്തമാന കാലത്തു വ്യാപാരികൾ ബുദ്ധിമുട്ടുന്ന ഒരുപാട് വിഷയങ്ങൾ ഉണ്ടെങ്കിലും സർക്കാർ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികൾക്ക് പുറമെ പൊതുജനങ്ങൾ അടക്കം ബുദ്ധിമുട്ടുകയാണ്.അധികാരികൽ ബദൽ സംവിധാനം ഏർപ്പെടുത്തി ശാസ്ത്രീയമായി പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കണമെന്ന് പ്രമേയം പാസ്സാക്കി. ജില്ല കമ്മിറ്റി നടത്തുന്ന ആശ്രയ പദ്ധതി വിശദീകരണവും നടത്തി. യോഗത്തിന് വി.താജുദ്ധീൻ സ്വാഗതവും ട്രാഷ്‌റർ ജയരാജ്‌ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha