ചാലോട് നാല് റോഡ് ജംഗ്ഷനിൽ വീണ്ടും വാഹനാപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ആൾട്ടോ കാറിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ നാറാത്ത് സ്വദേശി മശൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും ഇരിക്കൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മട്ടന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറിൽ ഇടിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരൻ കണ്ണൂർ ചാലാട് പന്നേൻപാറ സ്വദേശി പി.കെ പവിത്രൻ മരിച്ചിരുന്നു.
നാല് റോഡുകൾ ചേരുന്ന പ്രധാന ജംഗ്ഷനായിട്ടും ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇവിടെ അപകട മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ല. റൂട്ട് പരിചയമില്ലാത്ത ഡ്രൈവർമാർ ജംഗ്ഷനിൽ എത്തുമ്പോഴാണ് നാലു ഭാഗത്തേക്കും റോഡുകൾ ഉള്ളത് കാണുന്നത്. വിമാനത്താവളം വന്നതോടു കൂടി പല സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി കടന്ന് പോകുന്നുണ്ട്. എത്രയും പെട്ടെന്ന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു